വണ്ടിത്താവളം: എഴുത്താണി പള്ളിമൊക്കിനു സമീപം ഞാറുപാകിയത് പന്നിക്കൂട്ടമിറങ്ങി നശിപ്പിച്ചു. ഞാറുവളർന്നു തുടങ്ങുമ്പോഴാണ് പന്നികൾ ചവിട്ടിയും ഉഴുതുമറിച്ചും നശിപ്പിച്ചിച്ചത്. ഞാറുപാകിയതിനുചുറ്റും മറയുണ്ടാക്കിയിട്ടും പന്നികളുടെ വരവിനെ തടയാൻ കഴിയുന്നില്ല.
അർധരാത്രിവരെ പടക്കംപൊട്ടിച്ച് പന്നിയെ ഓടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകാത്തതിൽ കർഷകർ വിഷമവൃത്തത്തിലാണ്.
നെല്ലിന്റെ പണം ലഭിക്കാത്ത സാഹചര്യത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും വായ്പ വാങ്ങിയാണ് കർഷകർ ഇത്തവണ കൃഷിയിറക്കിയിരിക്കുന്നത്.